
ചാലാപാടം കന്നാലിക്കടവിൽ മണൽ കുഴിയിൽ അകപ്പെട്ട് കൊടകര സ്വദേശി വലിയ വളപ്പിൽ റിയാസ് (34) മ രിച്ചു. രാവിലെ പരിസരത്തെ പറമ്പിലെ അടയ്ക്ക വലിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു റിയാസും സുഹൃത്തും. അടയ്ക്ക ചാക്കിലാക്കി പുഴ കടക്കുന്നതിനിടയിൽ കുഴിയിൽ അകപ്പെട്ട റിയാസിനെ പീച്ചി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപെടുകയായിരുന്നു.





