ഭാരതപ്പുഴയിൽ രാത്രിയുടെ മറവിൽ അനധികൃത മണൽക്കടത്ത്..

police-case-thrissur

ചെറുതുരുത്തി : ഭാരതപ്പുഴയിൽ രാത്രിയുടെ മറവിൽ അനധികൃത മണൽക്കടത്ത് വീണ്ടും സജീവമാകുന്നു. ദേശമംഗലത്ത് ആളൊഴിഞ്ഞ ഭാഗങ്ങളിൽ നിന്നുമാണ് മണൽ കടത്തുന്നത്.

രാത്രി നേരത്ത് ലോറിയിലും മറ്റു വാഹനങ്ങളിലും കടവുകളിലെത്തി അതി വേഗം മണൽ കയറ്റി പുലർച്ചയോടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. പുലർച്ചെ ആയതിനാൽ അധികം ആരുടെയും ശ്രദ്ധയിൽപ്പെടില്ലെന്ന സാഹചര്യം മുതലെടുത്താണ് ഇത്തരത്തിൽ മണൽ കടത്തുന്നത്.

ചെറുതുരുത്തി പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു ലോറി ചെറുതുരുത്തി പോലീസ് പിടികൂടി. ദേശമംഗലം വറവട്ടൂർ കടവ് ഭാഗത്തുനിന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് ലോറി പിടികൂടിയത്.