സാമൂഹിക ക്ഷേമ പെൻഷൻ വർധിപ്പിച്ച 2,000 രൂപ നവംബറിൽ, കുടിശിക അടക്കം ഗുണഭോക്താക്കൾക്ക് ലഭിക്കുന്നത് 3,600 രൂപ..

arrested thrissur

സാമൂഹിക സുരക്ഷ, ക്ഷേമനിധിപെൻഷൻ ഗുണഭോക്താക്കള്‍ക്ക് നവംബറിൽ 3,600 രൂപ വീതം ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1,864 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.

വർധിപ്പിച്ച 2,000 രൂപ പെൻഷൻ നവംബറിൽ തന്നെ വിതരണം ആരംഭിക്കും. അതിനോടൊപ്പം നേരത്തെ ഉണ്ടായ കുടിശികയിലെ അവസാന ഗഡുവും ലഭിക്കും.നവംബർ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കും.

വർധിപ്പിച്ച പെൻഷൻ വിതരണത്തിന് 1,042 കോടി രൂപയും, ഒരു ഗഡു കുടിശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ, ക്ഷേമ പെൻഷൻ കുടിശിക പൂർണമായും കൊടുത്തു തീർക്കുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി.