
സംരംഭകനും, ഐസിഎൽ ഫിൻകോർപ്പിന്റെ ചെയർമാനും, മാനേജിങ് ഡയറക്ടറും, ഇൻഡോ ക്യൂബൻ ട്രേഡ് കമ്മീഷണറും, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ ഗുഡ്വിൽ അംബാസഡറുമായ അഡ്വ. കെ.ജി. അനിൽകുമാർ തന്റെ മകന് വിവാഹസമ്മാനമായി തൃശ്ശൂർ അതിരപ്പിള്ളി – മലക്കപ്പാറ പ്രധാന റോഡിൽ 8 കിലോമീറ്റർ ഉള്ളിലെ കൊടും കാട്ടിലുള്ള തവളക്കുഴിപ്പാറ ആദിവാസി ഉന്നതിയിലേക്ക് ഒരു കോടിയുടെ വികസനം നടപ്പിലാക്കുന്നു.
ഇവിടെയുള്ള 44 കുടുംബങ്ങളുടേയും തകർച്ചയിലായ വീടുകൾ പുതുക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും കുട്ടികളുടെ പ്ലസ് ടു വരെ മുള്ള വിദ്യാഭ്യാസ ച്ചെലവ് വഹിക്കുകയുമാണ് ചെയ്യുന്നത്. വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്താനും, അവർക്ക് വേണ്ടിയുള്ള വെള്ളം, വെളിച്ചം, വഴി പോരായ്മകൾ പരിഹരിക്കാനും, കുട്ടികളുടെ പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം സൗജന്യമായി നൽകി ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമുള്ള പദ്ധതി ഐസിഎൽ ഫിൻകോർപ്പ് ഏറ്റെടുക്കുന്നതായി ചെയർമാൻ അഡ്വ. കെ.ജി. അനിൽകുമാർ അറിയിച്ചു.

മകൻ അമൽജിത്തിൻ്റെ വിവാഹ സമ്മാനമായാണ് ഈ ആദിവാസി ഉന്നതിയിൽ ഈ വികസന-വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നത്. ചാലക്കുടി മണ്ഡലത്തിലെ MLA എന്ന നിലയിലുള്ള സനീഷ് കുമാറിൻ്റെ ആവശ്യവും, ആദിവാസി ഉന്നതിയുടെ മോശം അവസ്ഥയും പരിഗണിച്ചാണ് വിവാഹ സമ്മാനമായി ഈ പദ്ധതി ഏറ്റെടുത്തതെന്ന് അഡ്വ. കെ.ജി.അനിൽകുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു മകൻ അമൽജിത്തിന്റെ വിവാഹം. ചങ്ങനാശ്ശേരി ടി എസ് ഗോപകുമാറിന്റെയും, ഷിനി ഗോപകുമാറിന്റെയും മകൾ ഗായത്രി ഗോപകുമാർ ആണ് വധു. വിവാഹ ചടങ്ങുകൾ. ലുലു കൺവെൻഷൻ സെന്റർ, ഹയാത്ത് റീജൻസി തൃശൂരിൽ വച്ച് നടന്നു.

വിവാഹാനന്തര ചടങ്ങുകളിൽ മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം എൽ എ മാർ, കലാ സാംസ്കാരിക മേഖലയിൽ ഉള്ള പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. ദുബായിൽ ഐസിഎൽ ഫിൻകോർപ്പ് ഗ്രൂപ്പിന്റെ കീഴിൽ ട്രാവൽ & ടൂറിസം, ഡെസേർട്ട് സഫാരി, ദോ ക്രൂയിസ് തുടങ്ങീ വിവിധ സംരംഭങ്ങൾ അഡ്വ. കെ.ജി അനിൽകുമാർ നടത്തി വരുന്നുണ്ട്.








