
ആമ്പല്ലൂരിലെ അടിപ്പാത നിർമാണത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക പുതുക്കാട് വരെ നീണ്ടിരുന്നു. പുതുക്കാട് സിഗ്നലിനു സമീപം ഇന്നലെ വൈകിട്ടായിരുന്നു അപ കടങ്ങൾ. ടാങ്കർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികനായ പുതുക്കാട് കാഞ്ഞൂപാടം സ്വദേശി മൂർക്കനാട്ടുകാരൻ തോമസിന് പരു ക്കേറ്റു. തോമസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുതുക്കാട് സിഗ്നൽ ജംക്ഷനിൽ വാഹന നിരയുണ്ടായതോടെ റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും കാഞ്ഞൂപാടം റോഡിലേക്ക് വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാതെയായി. തുടർന്ന് ഇന്നലെ വൈകിട്ട് ഒരു മണിക്കൂറിനിടെ 4 അപകടങ്ങളും ഉണ്ടായി. ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ്റെ കാലിന് ഗുരു തര പരുക്കുണ്ട്.
ദേശീയപാത കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 3 അപകടങ്ങൾ ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ദേശീയപാതയിലേക്ക് കടക്കാൻ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. ഇത അപകടങ്ങൾക്ക് വഴിവയ്ക്കുന്നു. അരമണിക്കൂറോളം വരിയിൽ കിടന്നാണ് പല വാഹനങ്ങളും ആമ്പല്ലൂർ മറികടന്നത്. പലപ്പോഴും പൊലീസിൻ്റെ സേവനം പുതുക്കാട് സെന്ററിൽ ലഭ്യമാകുന്നില്ലെന്നും ആരോപണമുണ്ട്.








