
റോഡ് മുറിച്ചു കടക്കുന്നതിനിടെ ഥാർ യുവാക്കളെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. വടക്കഞ്ചേരി മംഗലം തെക്കേത്തറ പാഞ്ഞാംപറമ്പ് സ്വദേശി ഷിബു (27), മംഗലത്ത് വിരുന്നു വന്ന പല്ലാവൂർ ചെമ്മണംകാട്ടിൽ കിഷോർ (26) എന്നിവരാണ് മരി ച്ചത്.
റോഡ് മുറിച്ച് കടക്കാൻ നിൽക്കുന്ന യുവാക്കളെ തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. യുവാക്കളെ ഉടൻ ഇരട്ടക്കുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മ രണം സംഭവിക്കുകയായിരുന്നു. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.