സൗജന്യമായി സ്വര്‍ണനാണയം നേടാൻ അവസരം ഒരുക്കി കല്യാണ്‍ ജൂവല്ലേഴ്‌സ്

ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ഈ ഉത്സവകാലത്ത് ഉപയോക്താക്കള്‍ക്കായി ആകര്‍ഷമായ ഓഫറുകള്‍ അവതരിപ്പിക്കുന്നു.

നവംബര്‍ 10 വരെ ആഭരണങ്ങള്‍ വാങ്ങുന്നതിനൊപ്പം സൗജന്യമായി സ്വര്‍ണനാണയങ്ങളും സ്വന്തമാക്കാം. കൂടാതെ പണിക്കൂലിയിലും ഇളവുകള്‍ ലഭിക്കും. ആറായിരം ദിര്‍ഹത്തിനോ അതിന് മുകളിലോ ഉള്ള തുകയ്ക്ക് ഡയമണ്ട് അല്ലെങ്കില്‍ പോള്‍ക്കി ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ രണ്ടു ഗ്രാം സ്വര്‍ണനാണയം സൗജന്യമായി ലഭിക്കും.

കൂടാതെ, ആറായിരം ദിര്‍ഹത്തിന് അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍, പ്ലാറ്റിനം ആഭരണങ്ങള്‍ വാങ്ങുമ്പോഴും 4000 മുതല്‍ 5999 ദിര്‍ഹം വരെ വിലയുള്ള ഡയമണ്ട് അല്ലെങ്കില്‍ പോള്‍ക്കി ആഭരണങ്ങള്‍ വാങ്ങുമ്പോഴും ഒരു ഗ്രാം സ്വര്‍ണ നാണയം സൗജന്യമായി ലഭിക്കും.

കൂടാതെ 4000 മുതല്‍ 5999 ദിര്‍ഹം വരെ വിലയുള്ള അണ്‍കട്ട്/പ്രഷ്യസ്/പ്ലാറ്റിനം ആഭരണങ്ങള്‍ വാങ്ങുമ്പോഴും 6000 ദിര്‍ഹത്തിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോഴും അര ഗ്രാം സ്വര്‍ണ നാണയം സൗജന്യമായി നേടാം. ഇതിനും പുറമെ 4000 മുതല്‍ 5999 ദിര്‍ഹത്തിന്‍റെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് 1/4 ഗ്രാം സ്വര്‍ണ നാണയം സ്വന്തമാക്കാം.

ആഭരണ പര്‍ച്ചേസിന്‍റെ മൂല്യം വര്‍ദ്ധിപ്പിക്കുന്നതിനായി കല്യാണ്‍ ജൂവലേഴ്‌സിന്‍റെ തെരഞ്ഞെടുത്ത ആഭരണങ്ങള്‍ക്ക് പണിക്കൂലി 1.99 ശതമാനം മുതലാണ് തുടങ്ങുന്നത്.

ആഘോഷങ്ങളുടെയും സമ്മാനം കൈമാറുന്നതിന്‍റെയും അവസരങ്ങളാണ് ഉത്സവകാലമെന്നും ജനപ്രിയമായ സ്വര്‍ണനാണയ ഓഫര്‍ വീണ്ടും അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കല്യാണ്‍ ജൂവലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്‌ടർ രമേഷ് കല്യാണരാമന്‍ പറഞ്ഞു. പണിക്കൂലിയില്‍ ആകര്‍ഷകമായ ഇളവുകള്‍ അവതരിപ്പിക്കുന്ന പ്രചാരണപരിപാടി ഉത്സവകാലത്തിന് കൂടുതല്‍ തിളക്കം നല്‌കുന്നതായിരിക്കും.

സവിശേഷമായ ആഭരണങ്ങള്‍ക്കൊപ്പം മൂല്യവത്തായ സ്വര്‍ണനാണയങ്ങളും വീട്ടിലെത്തിക്കാന്‍ സാധിക്കുമെന്നതാണ് ഈ ഓഫറിന്‍റെ പ്രത്യേകത. സമാനതകളില്ലാത്ത മൂല്യവും ഗുണമേന്മയും വിശ്വാസ്യതയും ഓരോ പര്‍ച്ചേയ്‌സിനുമൊപ്പം നല്‌കുന്നതിനുള്ള പ്രതിബദ്ധതയാണ് കല്യാണ്‍ ജൂവലേഴ്‌സിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കല്യാണ്‍ ജൂവലേഴ്‌സില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ശുദ്ധത ഉറപ്പ് നല്‍കുന്നതും വിശദമായ ഉത്പന്ന വിവരങ്ങളും കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള സുതാര്യമായ നയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ നാലുതല അഷ്വറന്‍സ് സാക്ഷ്യപത്രവും ലഭിക്കും. ആഭരണങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ സൗജന്യ മെയിന്‍റനന്‍സും ലഭിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ യുഎഇയിലെ എല്ലാ ഷോറൂമുകളിലും ഈ ഓഫറുകള്‍ ലഭ്യമാകും.