വഴിയരികിൽ പെട്ടി ഓട്ടോറിക്ഷ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 4 പേർക്ക് വെ ട്ടേറ്റ സംഭവത്തിൽ 3 പേരെ അറസ്റ്റ് ചെയ്തു.

police-case-thrissur

ഒല്ലൂർ∙ വഴിയരികിൽ പെട്ടി ഓട്ടോറിക്ഷ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 4 പേർക്ക് വെ ട്ടേറ്റ സംഭവത്തിൽ 3 പേരെ അറസ്റ്റ് ചെയ്തു. ഒല്ലൂർ സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട നിജോ, സഹോദരന്മാരായ നെൽസൺ, നിക്സൻ എന്നിവരെയാണ് പിടികൂടിയത്.

ഒല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രതികൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. അവിടെ നിന്ന് ഡിസ്ചാർജ് ചെയ്ത ഉടനെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അഞ്ചേരിച്ചിറ ത്രിവേണി റോഡിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണു സംഭവം. പഴക്കച്ചവടം നടത്തുന്ന 4 പേർക്കാണ് വെ ട്ടേറ്റത്.

ẞഅഞ്ചേരി കോയമ്പത്തൂർകാരൻ വീട്ടിൽ സുധീഷ് (29), ചേലക്കോട്ടുകര സ്വദേശികളായ കല്ലിങ്ങൽ w222കിരൺ (30), കുണ്ടോളി വിമൽ (31), സഹോദരൻ വിനിൽ (29) എന്നിവർക്കാണ് വെട്ടേ റ്റത്. സാരമായ പരുക്കു കളോടെ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

നിജോ ത്രിവേണിനഗറിലേക്ക് ബൈക്കിൽ വരുന്നതിനിടെ പഴക്കച്ചവടം കഴിഞ്ഞ് റോഡിൽ ഒതുക്കിയിട്ടിട്ടുണ്ടായിരുന്ന പെട്ടി ഓട്ടോറിക്ഷ മാറ്റിയിടാൻ ആവശ്യപ്പെടുകയായിരുന്നു. ഇവരുമായുള്ള തർക്കത്തിനു പിന്നാലെ മടങ്ങിയ നിജോ സഹോദരങ്ങളായ നെൽസൺ, നിക്സൺ എന്നിവരെയും കൂട്ടി വന്ന് ആക്രമിച്ചു. ബൈക്കിൽ എത്തിയ സംഘം മുളകുപൊടി എറിഞ്ഞശേഷം 4 പേരെയും വാൾ കൊണ്ട് വെട്ടുകയായിരുന്നു. പ്രതികൾ സംഭവ സ്ഥലത്തുനിന്നു ബൈക്കിൽ കടന്നുകളഞ്ഞിരുന്നു