ദേശീയപാതയിലെ സർവീസ് റോഡിൽ നിയന്ത്രണംവിട്ട് മറിഞ്ഞ സ്‌കൂട്ടറിൽ നിന്നു സ്വകാര്യ ബസിന്റെ അടിയിലേക്ക് തെറിച്ചു വീണ് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരു ണാന്ത്യം

bike accident

ആമ്പല്ലൂർ ∙ ദേശീയപാതയിലെ സർവീസ് റോഡിൽ നിയന്ത്രണംവിട്ട് മറിഞ്ഞ സ്‌കൂട്ടറിൽ നിന്നു സ്വകാര്യ ബസിന്റെ അടിയിലേക്ക് തെറിച്ചു വീണ് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരു ണാന്ത്യം. നെല്ലായി പന്തല്ലൂർ സ്വദേശി ജോഷിയുടെ ഭാര്യ സിജി(45)യാണ് മരി ച്ചത്.

അടിപ്പാത നിർമാണത്തിന്റെ ഭാഗമായി ദേശീയപാതയിൽ നിന്നു സർവീസ് റോഡിലേക്ക് ഗതാഗതം നിയന്ത്രിക്കുന്ന പ്രവേശന ഭാഗത്ത് രാവിലെ ഏഴേമുക്കാലിനായിരുന്നു അപ കടം. വീട്ടിൽ നിന്നു ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ തൈക്കാട്ടുശേരിയിലെ ആയുർവേദ കമ്പനിയിലേക്ക് ജോലിക്കു പോവുകയായിരുന്നു സിജി.

ഓടയുടെ മുകളിലെ സ്ലാബിലൂടെ പോകുമ്പോൾ സ്‌കൂട്ടർ പെട്ടെന്ന് നിയന്ത്രണം വിട്ട് മറി ഞ്ഞു. റോഡിലേക്ക് വീണ സിജി ഇതേ ദിശയിൽ പോയിരുന്ന സ്വകാര്യ ബസിന്റെ അടി യിൽപെട്ടു. ബസ് പിന്നോട്ടെടുത്താണ് സിജിയെ പുറത്തെടുത്തത്. ഉടനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാ നായില്ല.