ഭാരത് ബന്ദ് മാറ്റിവെച്ചു..

അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമ ബോർഡ് പ്രഖ്യാപിച്ച മറ്റന്നാളത്തെ ഭാരത് ബന്ദ് മാറ്റി വെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജനറൽ സെക്രട്ടറി മൗലാന ഫസ്ലുർറഹീം മുജദ്ദിദി അറിയിച്ചു. വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോർഡിന്റെ പ്രക്ഷോഭങ്ങളും മറ്റു പരിപാടികളും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ജനറൽ സെക്രട്ടറി വ്യക്തമാക്കി.