കുന്നംകുളം പട്ടാമ്പി റോഡിൽ ഫാൻസി കടയിൽ തീപിടുത്തം ..

കുന്നംകുളം: പട്ടാമ്പി റോഡിൽ ഫാൻസി കടയിൽ തീപിടുത്തം. ഷീ സ്റ്റോർ എന്ന ഫാൻസി കടയിലാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ തീപ്പിടുത്തം ഉണ്ടായത്. സംഭവം സമയത്ത് സ്ഥാപനത്തിൽ ഉണ്ടായിരുന്ന ആറ് ജീവനക്കാർ പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.

സീലിങ്ങിനു മുകൾഭാഗത്ത് നിന്നാണ് തീ ഉയർന്നത്. സീലിംഗ് പൊളിച്ചാണ് അഗ്നിരക്ഷാസേന തീ അണച്ചത്. ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനോടുവിലാണ് സംഘം തീ അണച്ചത്. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പിടുത്തത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.