ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമത്തില്‍ ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം.

ചേലക്കര മേപ്പാച് കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് മക്കളുമൊന്നിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വിഷം കഴിക്കുകയായിരുന്നു. ഷെെലജയെയും നാല് വയസ്സുകാരനായ മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദീപ് രണ്ടാഴ്ച മുന്‍പാണ് മ രിച്ചത്.

ഇതിന്റെ വിഷമത്തിലായിരുന്നു കുടുംബമെന്ന് ബന്ധുക്കള്‍ പറയുന്നു. ആരെയും വീടിന് പുറത്തുകാണാതെ വന്നതോടെ പ്രദേശവാസികള്‍ വീട് കുത്തിത്തുറന്ന് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് മൂവരെയും അബോധാവസ്ഥയില്‍ മുറിക്കുള്ളില്‍ കണ്ടെത്തിയത്.