
പട്ടിക്കാട്. ദേശീയപാതയിൽ മുടിക്കോട് അടിപ്പാത നിർമ്മാണം നടക്കുന്ന ഭാഗത്ത് കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടു. അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് എടുത്ത കുഴിയിലേക്ക് ലോറിയുടെ മുൻഭാഗം മറിയുകയായിരുന്നു. പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. ദേശീയപാത റിക്കവറി വിഭാഗം സ്ഥലത്തെത്തി ലോറി അപകടസ്ഥലത്ത് നിന്നും മാറ്റി.