
വടക്കുഞ്ചേരി. പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം. ഇന്ന് രാവിലെ ഒൻപതരയോടെയാണ് അപകടം ഉണ്ടായത്. കോയമ്പത്തൂർ തിരുവനന്തപുരം ബസാണ് അപകടത്തിൽപ്പെട്ടത്. ആറോളം യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടകാരണം വ്യക്തമല്ല