തൃശ്ശൂരിൽ വീണ്ടും ക്രൂരമായ പോലീസ് മർദ്ദനമെന്ന് ആരോപണം..

അരിമ്പൂർ സ്വദേശി ഓട്ടോ ഡ്രൈവറായ അഖിൽ യേശുദാസനാണ് മർദ്ദനമേൽക്കേണ്ടി വന്നത്. അന്തിക്കാട് എസ് ഐ ആയിരുന്ന അരിസ്റ്റോട്ടിൽ ക്രൂരമായി മർദ്ദിച്ചുവെന്ന് അഖിൽ. ബൈക്ക് യാത്രികനെ ഇടിച്ചിട്ടത് അഖിൽ എന്ന സംശയത്തിൽ വിളിച്ചുവരുത്തിയായിരുന്നു മർദ്ദനം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആയിരുന്നു സംഭവം. ശ്വാസകോശത്തിന് ഗുരുതരമായി പരിക്കേറ്റ അഖിലിന്റെ ശസ്ത്രക്രിയ നാളെ ആണ്.