
ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂർ നഗരത്തിൽ (ഇന്ന് 08-09-2025 തിങ്കൾ) പുലിക്കളി നടത്തുന്നതിനാൽ രാവിലെ മുതൽ തൃശുർ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
രാവിലെ മുതൽ സ്വരാജ് റൗണ്ടിലും, ഓണാഘോഷങ്ങൾ നടക്കുന്ന തേക്കിൻകാട് മൈതാനി നായ്ക്കനാൽ പ്രദേശത്തും വാഹന പാർക്കിങ്ങ് അനുവദിക്കില്ല.
ഉച്ചക്ക് 2 മണിമുതൽ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കും. പുലിക്കളി തീരുന്നതുവരെ ഒരു തരത്തിലുള്ള വാഹനങ്ങൾക്കും സ്വരാജ് റൗണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല.
അത്യാവശ്യ സാഹചര്യത്തിനല്ലാതെ പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങളിൽ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കുവാൻ സഹകരിക്കണം.
പുലിക്കളി കാണുവാനെത്തുന്നവർ തേക്കിൻകാട് മൈതാനിയിലും ഫുട്പാത്തിലും സുരക്ഷിതമായ സ്ഥലത്തുനിന്ന് ആസ്വദിക്കണമെന്നും പോലീസ് അറിയിപ്പ്.