വാണിജ്യ സിലിണ്ടർ വില കുറഞ്ഞു; പുതുക്കിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ..

വാണിജ്യ സിലിണ്ടർ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറിന് 51 രൂപ 50 പൈസ കുറഞ്ഞു. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇതോടെ സിലിണ്ടറിന്റെ വില 1,580 രൂപയായി. എന്നാൽ, 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. 1,587 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. കഴിഞ്ഞ മാസവും എണ്ണ വിപണന കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിൻ്റെ വില 33.50 രൂപ കുറച്ചിരുന്നു.