
ദേശീയപാതയിൽ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ നിരക്ക് വർദ്ധിപ്പിച്ചു. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 രൂപ മുതൽ 15 രൂപ വരെ വർദ്ധിപ്പിച്ചു. സെപ്റ്റംബർ 10 മുതൽ കൂടിയ നിരക്ക് ഈടാക്കും. കരാർ കമ്പനിയായ ജിഐപിഎൽ ന് കൂടിയ നിരക്ക് ഈടാക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകി.