ബസിൽ കുഴഞ്ഞു വീണ് യാത്രക്കാരി മ രിച്ചു.

അന്തിക്കാട്: ബസിൽ കുഴഞ്ഞ് വീണ യാത്രക്കാരിയെ ജീവനക്കാർ ആശുപത്രിയിലെത്തിച്ചു വെങ്കിലും രക്ഷിക്കാനായില്ല. മുറ്റിച്ചൂർ കുറ്റിമാവ് സ്വദേശി വന്നേരി വീട്ടിൽ ഗോപാലൻ മകൾ ലീന (56) ആണ് മ രിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. തൃപ്രയാർ തൃശൂർ റൂട്ടിൽ ഓടുന്ന മറിയം ബസിൽ കുറ്റിമാവിൽ നിന്ന് കയറിയ ഇവർ അന്തിക്കാട് ആൽ സെൻ്ററിൽ വെച്ചാണ് ഇവർക്ക് ദേഹസ്വസ്ത‌്യം അനുഭവപ്പെട്ടത്. കണ്ടക്ടർ ഉടനെ തന്നെ ഇവർക്ക് വെള്ളം നൽകുകയും ബസിൽ തന്നെ കാഞ്ഞാണി അശ്വ മാലിക ആശുപത്രിയിലും തുടർന്ന് മദർ ഹോസ്പ്‌പിറ്റലിലും എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല.