നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക്.

bike accident

തൃശൂർ: തൃശൂർ – കുറ്റിപ്പുറം സംസ്ഥാന പാതയിൽ മുണ്ടൂർ പുറ്റേക്കരയിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക്. പരിക്കേറ്റ 18 പേരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം. പാവറട്ടിയിൽ നിന്നും തൃശൂരിലേക്ക് പോകുകയിരുന്ന ജീസസ്സ് ബസ്സാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തെ തുടർന്ന് തൃശൂർ – കുന്നംകുളം റൂട്ടിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു പിന്നീട് ബസ്മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പരിക്കേറ്റ ബസ്സ് ഡ്രൈവർ ഹസ്സൻ(51), ബസ്സ് കണ്ടക്ട‌ർ ഷാഹുൽ(46), മറ്റം സ്വദേശികളായ രാജേഷ് കുമാർ(51), രാമകൃഷ്ണൻ(62) മകൻ ദീപു(22) മഴുവഞ്ചേരി സ്വദേശികളായ ശങ്കരൻകുട്ടി (68), ജലീൽ(63), കൈപ്പറമ്പ് സ്വദേശി ഗോപിനാഥ്(68), തുവ്വാനൂർ ചിറപ്പറമ്പ് സ്വദേശി സതീഷ്(37), പുതുശ്ശേരി സ്വദേശി ആനന്ദ്കുമാർ(60), അന്യസംസ്ഥാന തൊഴിലാളികളായ സിക്കന്ദർ(40), പഞ്ചനായ്ക്ക്(30) എന്നിവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.