തൃശൂരിൽ ട്രെയിനിൽ നിന്ന് വീണ് വിദ്യാർഥി മ രിച്ചു.

തൃശൂർ. ട്രെയിനിൽ നിന്ന് തെറിച്ചു വീണ് വിദ്യാർഥി മ രിച്ചു. പട്ടാമ്പി മലയാറ്റിൽ വീട്ടിൽ സുബ്രഹ്മണ്യന്റെ മകൻ വിഷ്ണു (20) ആണ് മരി ച്ചത്. പട്ടാമ്പി എസ്എൻജിഎസ് കോളേജിലെ ബികോം വിദ്യാർഥിയാണ്.

ഇന്നലെ രാത്രി എട്ടുമണിയോടെ തൃശ്ശൂർ റെയിൽവേ സ്‌റ്റേഷന് അര കിലോമീറ്റർ മുൻപാണ് അപകടം ഉണ്ടായത്. ആലുവ ഭാഗത്തുനിന്ന് തൃശ്ശൂർ ഭാഗത്തേക്ക് വരികയായിരുന്ന കണ്ണൂർ എക്‌സിക്യുട്ടീവ് ട്രെയിനിൽ നിന്നാണ് വിഷ്ണു തെറിച്ചു വീണത്. അപകടം നടന്നയുടൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.