പീച്ചി റോഡ് ജംഗ്ഷനിൽ പിക്കപ്പ് വാനുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരി ക്ക്..

പട്ടിക്കാട്. ദേശീയപാതയിൽ പീച്ചി റോഡ് ജംഗ്ഷനിലെ മേൽപ്പാതയിൽ പിക്കപ്പ് വാനുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. നാഗപട്ടണം സ്വദേശി 37 വയസ്സുള്ള ചന്ദ്രകുമാറിനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്.

തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിലെ ഫാസ്റ്റ് ട്രാക്കിൽ ടയർ മാറ്റുന്നതിനായി നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് പിന്നിൽ മറ്റൊരു പിക്കപ്പ് വാൻ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൻ്റെ മുൻഭാഗം പൂർണ്ണമായി തകരുകയും ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയും ചെയ്തു. തുടർന്ന് തൃശ്ശൂരിൽ നിന്ന് അഗ്നി രക്ഷാ സേന സ്ഥലത്തെത്തി ഏറെ നേരം പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.