
പട്ടിക്കാട്. പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടം രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി. മണ്ണുത്തി ഏരിയ കമ്മിറ്റിയിൽ പീച്ചി പാണഞ്ചേരി കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ജില്ലാ വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. പീച്ചി മേഖല പ്രസിഡന്റ് അജിത മോഹൻദാസ് അധ്യക്ഷത വഹിച്ചു.
പാണഞ്ചേരി മേഖലാ സെക്രട്ടറി ആനി ജോയ് സ്വാഗതം പറഞ്ഞു. പ്രതിഷേധ പ്രകടനത്തിൽ ഷീല അലക്‌സ്, സ്വപ്ന രാധാകൃഷ്ണൻ, രേഷ്മ സജീഷ്, ബീന പൗലോസ്, അനിത കെ.വി തുടങ്ങിയ പഞ്ചായത്ത് അംഗങ്ങളും കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹനൻ, വൈസ് ചെയർപേഴ്‌സൺ മിനി ജോണി, രമ്യ വിജയൻ, ആബിദ, ആശ തുടങ്ങിയവരും പങ്കെടുത്തു.