
ദേശീയപാത അതോറിറ്റിയുടെയും നിർമ്മാണ കമ്പനിയുടെയും അപ്പീൽ സുപ്രീം കോടതി തള്ളുകയും കടുത്ത വിമർശനം ഉയരുകയും ചെയ്തതിന് പിന്നാലെ മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ചാലക്കുടിക്ക് സമീപം പേരാമ്പയിലാണ് സർവ്വീസ് റോഡിൽ അറ്റകുറ്റപണികൾ ആരംഭിച്ചത്. ടോൾപിരിവ് നിർത്തിവെച്ചതിന് ശേഷം ആദ്യമായാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.