
തൃശൂർ. പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തിവെച്ചതോടെ ആംബുലൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾ കരാർ കമ്പനി നിർത്തിവെച്ചു. ടോൾ പിരിവ് പുനരാരംഭിക്കുന്നതുവരെ ഒരു സേവനങ്ങളും നൽകേണ്ടതില്ലെന്ന തീരുമാനത്തിലാണ് കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ്.
ദേശീയപാതയിലെ കനത്ത ഗതാഗതക്കരുക്കിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ടോൾ പിരിവ് നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. റോഡുകളുടെ അറ്റകുറ്റപ്പണികളും നിർത്തിവെച്ചിട്ടുണ്ട്