ചേലക്കരയിൽ ഓട്ടോ ഡ്രൈവറെ യാത്രക്കാരൻ കു ത്തി പരിക്കേൽപ്പിച്ചു..

thrissur arrested

തൃശൂർ. ചേലക്കര പൈങ്കുളത്ത് ഓട്ടോ ഡ്രൈവറെ യാത്രക്കാരൻ കു ത്തി പരിക്കേൽപ്പിച്ചു. പൈങ്കുളം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. പോക്‌സോ കേസ് പ്രതി ബാലചന്ദ്രനാണ് കു ത്തിയത്. പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി.

ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം ഉണ്ടായത്. ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ പ്രതി ഉണ്ണികൃഷ്ണന്റെ കഴുത്തിൽ കു ത്തുകയായിരുന്നു എന്നാണ് വിവരം. എന്നാൽ ഓട്ടം വിളിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റാൻഡിൽ വെച്ച് തർക്കം ഉണ്ടായതായും നാട്ടുകാർ പറയുന്നു.