
പാലക്കാട്. ചിറ്റൂർ പുഴയിൽ യുവാക്കൾ ഒഴുക്കിൽപ്പെട്ടു. തമിഴ്‌നാട്ടിൽ നിന്നെത്തിയ പത്തംഗ സംഘത്തിലെ രണ്ടു പേരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ ഒരാളെ രക്ഷപെടുത്തി. മറ്റെയാൾക്കായി തിരച്ചിൽ തുടരുന്നു.
ഒഴുക്കിൽപ്പെട്ട യുവാക്കൾ സമീപത്തെ ഓവുചാലിൽ അകപ്പെടുകയായിരുന്നു. അഗ്നിരക്ഷാസേന സ്‌കൂബ ടീം സ്ഥലത്തെത്തിയിട്ടുണ്ട്. മന്ത്രി കെ. കൃഷ്ണൻകുട്ടിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.