എരുമപ്പെട്ടി കുണ്ടന്നൂരിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാ രുണന്ത്യം

എരുമപ്പെട്ടി:കൃഷിയിടത്തിലെ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുണ്ടന്നൂർ തെക്കേക്കര മാളിയേക്കൽ വീട്ടിൽ ബെന്നിയുടെ ഭാര്യ ജൂലി(48)യാണ് ഷോക്കേറ്റ് മരി ച്ചത്. ഒപ്പം ഉണ്ടായിരുന്ന ഭർത്താവിനും ഷോക്കേറ്റു. വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ തേങ്ങ പൊറുക്കുവാനായി പോയപ്പോഴായിരുന്നു അപകടം.

പറമ്പിലെ മോട്ടോർ പുരയിലേക്ക് പോയിരുന്ന വൈദ്യുതി ലൈൻ പൊട്ടിവീണ് അതിൽ നിന്നാണ് ജൂലിക്ക് ഷോക്കേറ്റത്. ഒപ്പം ഉണ്ടായിരുന്ന ഭർത്താവ് ബെന്നിക്കും ഷോക്കേറ്റുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ജൂലിയെ ഉടനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.