
പുതുക്കാട് റെയിൽവേ മെയിൻ ഗേറ്റ് വാഹനമിടിച്ച് തകരാറിലായി. ഇതോടെ പുതുക്കാട് ഊരകം റോഡിലൂടെയുള്ള യാത്ര തടസ്സപ്പെട്ടു. വൈകിട്ട് പാഴായി ഭാഗത്തേക്ക് പോയ വാഹനമാണ് ഗേറ്റിൽ ഇടിച്ചത്. റെയിൽവേ എൻജിനീയറിങ് വിഭാഗം സ്ഥലത്തെത്തി ഗേറ്റിന്റെ തകരാർ പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.