
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള അവസാന തിയതി ആഗസ്റ്റ് 12 വരെ നീട്ടി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് തീരുമാനം. സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികൾ തിരഞ്ഞെുടപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. ഒൺലൈനായി പേര് ചേർക്കുന്നതിലുള്ള കാലതാമസം കണക്കാക്കിയാണ് സമയപരിധി നീട്ടിയത്.