നഗരത്തിലെ താഴ്ന്ന്‌ പ്രദേശങ്ങളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു..

തൃശ്ശൂർ: നഗരത്തിൽ ഉൾപ്പെടെ ശക്തമായ മഴ തുടരുന്നു. നഗരത്തിലെ താഴ്ന്ന്‌ പ്രദേശങ്ങളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരത്തിലെ അശ്വിനി ആശുപത്രിക്ക് പുറകിലുള്ള ഒട്ടേറ വീടുകളിൽ വെള്ളം കയറി.നഗരത്തിലെ പ്രധാന റോഡായ ശങ്കരയ്യർ റോഡിലെ വീടുകളിലും അക്വാട്ടിക് ലൈനിലെ വീടുകളിൽ വെള്ളം കയറി. സ്വരാജ് റൗണ്ടിൽ നിന്നുള്ള പ്രധാന റോഡായ എംജി റോഡിലും വെള്ളം കയറിയതോടെ ഗതാഗത കുരുക്ക് രൂപപ്പെട്ടു. ജില്ലയുടെ ഉൾപ്രദേശങ്ങളിലും മഴമൂലം കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പാലക്കൽ ചേർപ്പ് ഭാഗത്തും റോഡിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു