ഭീതിയിൽ പ്രദേശവാസികൾ ചാലക്കുടി മലക്കപ്പാറയിൽ പുലിയിറങ്ങുന്നത് തുടരുന്നു..

ചാലക്കുടി മലക്കപ്പാറയ്ക്ക് സമീപം വീരൻ കുടിയിലെ ഉന്നതിയിൽ വീണ്ടും പുലിയിറങ്ങി. നാല് വയസുകാരനെ ആക്രമിച്ചതിന് പിന്നാലെ മൂന്നാം തവണയാണ് പുലി ഇറങ്ങുന്നത്. ഉന്നതിയിൽ കുടിലുകൾക്കകത്ത് ഉൾപ്പടെ പുലികയറി. തഹസിൽദാർ, പോലീസ് എന്നിവർ എത്തി ഉന്നതിയിലെ ആളുകളെ താൽക്കാലികമായി മാറ്റിപ്പാർപ്പിക്കുന്ന ചർച്ചകൾ നടത്തുന്നതിടയിലാണ് പുലി വന്നത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയതിനു ശേഷമാണ് പുലിയെ തുരത്തിയത്. ഇന്നലെ അർധരാത്രിയോടെയാണ് പുലി വീടുകളിലേക്ക് അടക്കം കയറുന്ന സാഹചര്യം ഉണ്ടായത്.