
തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്നു പുഴയ്ക്കൽ വഴി പോകുന്ന എല്ലാ സ്വകാര്യ ബസുകളും ഓഗസ്റ്റ് 5 മുതൽ അനിശ്ചിത കാലത്തേക്കു സർവീസ് നിർത്തിവയ്ക്കുമെന്നു ബസ് ഉടമസ്ഥ കോഓർഡിനേഷൻ കമ്മിറ്റി. പൂങ്കുന്നം മുതൽ മുതുവറ വരെയുള്ള റോഡ് കുണ്ടും കുഴിയും നിറഞ്ഞു സഞ്ചാര യോഗ്യമല്ലാതായി. മണിക്കൂറുകളോളം ഗതാഗത തടസ്സവും ഉണ്ടാവുന്നു.






