
പീച്ചി ഡാമിന്റെ നാല് ഷട്ടറുകളും നിലവിൽ എട്ടിഞ്ച് (20സെ.മി) തുറന്നിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ തുടർച്ചയായി മഴ ലഭിച്ചു കൊണ്ടിരിക്കുന്നതിനാൽ ഡാമിലേക്ക് നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാല് ഷട്ടറുകളും കൂടുതൽ ഉയർത്തും.
നാളെ (27, ഞായറാഴ്ച) രാവിലെ 8 മുതൽ ഘട്ടം ഘട്ടമായി നാലിഞ്ച് (10 സെന്റീമീറ്റർ) കൂടി ഉയർത്തും. (ആകെ 12 ഇഞ്ച്). ഇത് മൂലം മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലേതിൽ നിന്നും പരമാവധി 20cm കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണെന്ന് അസി. എക്സി. എഞ്ചിനിയർ അറിയിച്ചു.