ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു..

കനത്ത സുരക്ഷയിലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമിയെ വിയ്യൂരിലെത്തിച്ചത്. വിയ്യൂരിൽ ഏകാന്ത സെല്ലിലാണ് പാർപ്പിക്കുക. വിയ്യൂരിൽ നിലവിൽ 125 കൊടും കുറ്റവാളികൾ മാത്രമാണുള്ളത്. 4.2 മീറ്ററാണ് സെല്ലിന്റെ ഉയരം. ഫാനും കട്ടിലും സിസിടിവി ക്യാമറകളും സജജമാണ്. സെല്ലിലുള്ളവർക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണം കഴിക്കാൻ പോലും സെല്ലിനു പുറത്തേക്കിറക്കില്ല. സെല്ലിൽ ഇരുന്നുകൊണ്ട് തന്നെ കഴിക്കണം.