കുന്നംകുളത്ത് ബസ് മറിഞ്ഞ് അപകടം. 5 പേർക്ക് പ രിക്ക്.

കുന്നംകുളം. ചൂണ്ടലിൽ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇലക്ട്രിക് പോസ്റ്റിലും സമീപത്തെ വീടിന്റെ മതിലിലും ഇടിച്ച് മറിയുകയായിരുന്നു. ഇന്ന് വൈകീട്ട് ആഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്നും തൃശൂരിലേയ്ക്ക് വരികയായിരുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.