
പട്ടിക്കാട്. പൂവൻചിറ കാരക്കുഴിയിൽ യുവാവിന് കു ത്തേറ്റു. കാരക്കുഴി സ്വദേശി വിനോദിനാണ് കു ത്തേറ്റത്. ഇയാളെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി എട്ടുമണിയോടെയാണ് വിനോദിന് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മണിക്കുട്ടൻ എന്ന ഷിബുവിനെ പീച്ചിപോലീസ് അറസ്റ്റ് ചെയ്തു. പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.