തിരുവനന്തപുരത്ത് സ്‌കൂളിൽ ഭക്ഷ്യവിഷബാധ 36 വിദ്യാർഥികൾ ആശുപത്രിയിൽ..

തിരുവനന്തപുരം. നാവായിക്കുളത്തുള്ള കിഴക്കനേല എ ൽ പി സ്‌കൂളിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയെ തുടർന്ന് 36 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. ഫ്രൈഡ് റൈസും ചിക്കൻ കറിയുമായിരുന്നു അന്നത്തെ ഭക്ഷണം. ഈ ഭക്ഷണം കഴിച്ച വിദ്യാർഥികൾക്കാണ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായത്. വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നില്ലെന്നും പരാതിയുണ്ട്. വിവരം അറിഞ്ഞ് ആരോഗ്യ വിഭാഗം സ്‌കൂളിലെത്തി പരിശോധന നടത്തി മേൽ നടപടികൾ സ്വീകരിച്ചു.