
കിഴക്കേനട മഞ്ജുളാലിനു സമീപമുള്ള ട്രാൻസ്ഫോമറിൽ കയറിയ ഏകദേശം 50 വയസ്സ് പ്രായമുള്ളയാൾ ഷോക്കേറ്റ് തെറിച്ചു വീണു. ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപ്രതിയിലേക്ക് മാറ്റി. രമേശ് എന്ന പേരാണ് ആശുപത്രിയിൽ നൽകിയത്. സ്വദേശം വ്യക്തമല്ല. മദ്യലഹരിയിലായിരുന്നു എന്ന് സംശയിക്കുന്നു. ട്രാൻസ്ഫോമറിൽ 30 അടിയോളം ഉയരത്തിൽ കയറി കാൽ താഴേക്കിട്ട് 5 മിനിറ്റോളം ഇരുന്നു. ആളുകൾ ബഹളം വച്ചതോടെ എഴുന്നേറ്റ് നിൽക്കുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്.