
പാലക്കാട് അത്തിക്കോട് കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് കുട്ടികള്‍ ഉള്‍പ്പടെ നാലു പേര്‍ക്ക് പരുക്കേറ്റു. പാലക്കാട് പൊന്‍പുള്ളി അത്തിക്കോട് പുളക്കാട് പരേതനായ മാര്‍ട്ടിന്റെ ഭാര്യ എല്‍സി മാര്ട്ടിന്(40) മക്കളായ അലീന(10),ആല്‍ഫീന്‍(6) ,എമി(4) എന്നിവര്‍ക്കാണ് പരി ക്കേറ്റത്.
കാറിലെ ഗ്യാസ് ചോര്‍ന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വീടിന് സമീപത്ത് നിര്‍ത്തിയിട്ട കാറില്‍ കയറിയ കുട്ടികള്‍ കീ തിരിച്ചതോടെയാണ് അപകടം .ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചത്..