
വടക്കുഞ്ചേരി. പന്നിയങ്കരയിൽ നിന്ന് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നതായി പരാതി. ഇന്നലെ വൈകീട്ട് ബൈക്കിലെത്തിയ യുവാക്കളാണ് 14 കാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയത്. സ്‌കൂൾ വിട്ടു വരുന്നതിനിടെ ആളൊഴിഞ്ഞ പാടത്തിന് സമീപമാണ് സംഭവം നടന്നത്. വിദ്യാർഥി ഓടി രക്ഷപെട്ടു. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. രക്ഷിതാക്കൾ വടക്കുഞ്ചേരി പോലീസിൽ പരാതി നൽകി. പോലിസ് അന്വേഷണം ആരംഭിച്ചു.