
തച്ചനാട്ടുകര സ്വദേശി (38)ന് നിപ്പ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ ബഹു. ജില്ലാ കളക്ടർ പ്രിയങ്ക ജി ഐഎഎസ് നല്കുന്ന അറിയിപ്പുകളും, നിർദ്ദേശങ്ങളും. 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. 27 നിപ കോർ കമ്മിറ്റികൾ രൂപീകരിച്ചു. 110 പേർ നിരീക്ഷണത്തിൽ. മരുന്നുകളുടെ, പി.പി.ഇ കിറ്റുകളുടെ സ്റ്റോക്ക് വിലയിരുത്തിയിട്ടുണ്ട്. 40 ബെഡുള്ള ഐസോലേഷൻ യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നിപ്പ പ്രതിരോധ പരിശീലനം നൽകി
പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ: 1. സാമൂഹിക അകലം പാലിക്കുക. 2- കണ്ടൈൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ കർശനമായി പിന്തുടരുക. 3 പുറത്തിറങ്ങുമ്പോൾ N-95 മാസ്ക് നിർബന്ധമായി ധരിക്കുക.
4 പനി, ശ്വാസതടസ്സം, ബോധക്ഷയം, മാനസിക വിഭ്രാന്തി തുടങ്ങിയ ലക്ഷണങ്ങൾ കാണുമ്പോൾ ഉടൻ ചികിത്സ തേടുക. സംശയങ്ങൾക്കായി: 04912 504002 ഈ നമ്പറിൽ വിളിക്കുക.