തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ  ടോക്കൺ യന്ത്രം തക ർത്തു..

police-case-thrissur

തൃശ്ശൂർ ജനറൽ ആശുപത്രിയിലെ ഒപി ടി ക്കറ്റെടുക്കുന്നതിനുള്ള ടോക്കൺ സംവിധാനം അടിച്ചു തകർത്തു. മാനസികവെല്ലുവിളി നേരിടുന്നയാൾ തീ കെടുത്താനുള്ള യന്ത്രം ഉപയോഗിച്ചാണ് ടോക്കൺ സംവിധാനം തകർത്തത്.

ഒപി ടിക്കറ്റ് എടുക്കുന്ന സമയം കഴിഞ്ഞ് എത്തിയ ഇയാൾ യന്ത്രത്തിന് സമീപത്തെത്തി. എന്നാൽ, യന്ത്രം ഓഫായിരുന്നതിനാൽ ടോക്കൺ ലഭിച്ചില്ല. ഇതിൽ പ്രകോപിതനായാണ് സമീപത്തുള്ള ഉപകരണമെടുത്ത് ടോക്കൺ സംവിധാനം തകർത്തത്. സെക്യൂരിറ്റി ജീവനക്കാരും തൃശ്ശൂർ ഈസ്റ്റ് പോലീസുമത്തി ഇയാളെ പിടികൂടി.