ചാലക്കുടിപ്പുഴ കരകവിഞ്ഞൊഴുകി..

മഴ ശക്തമായതോടെ ചാലക്കുടിപ്പുഴ കര കവിഞ്ഞൊഴുകി. ഇതേത്തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. മേലൂർ ഡിവൈൻ കോളനിയിൽ വെള്ളം കയറിയതിനെത്തുടർന്ന് അർധരാത്രിയോടെ 43 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വ്യാഴാഴ്ച പകൽ മഴ ശമിച്ചതിനാൽ വെള്ളം ഇറങ്ങിത്തുടങ്ങിയിരുന്നു. എന്നാൽ, വൈകീട്ട് വീണ്ടും മഴ കനത്തു. കൂടപ്പുഴ കുട്ടാടൻ പാടത്തും വീടുകളിൽ വെള്ളം കയറി. ചാലക്കുടി കെഎസ്ആർടിസി പരിസരത്തു നിന്ന് പടിഞ്ഞാറേ ചാലക്കുടിയിലേക്കുള്ള റോഡിലെ റെയിൽവേ അടിപ്പാതയിൽ വെള്ളം കയറി ഗതാഗതം മുടങ്ങി.