
പട്ടിക്കാട്. ദേശീയപാത മുടിക്കോട് വെച്ച് കാറിൽ കടത്തിയ എംഡിഎംഎ പിടികൂടി. ആഡംബര വാഹനത്തിൽ കടത്തുകയായിരുന്ന 57 ഗ്രാം എം ഡി എം എ യുമായി മൂന്നു യുവാക്കളെയാണ് തൃശ്ശൂർ സിറ്റി ലഹരിവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വെളപ്പായ സ്വദേശി അഭിജിത്, മുതലമട സ്വദേശി ദിലീപ്, ഒറ്റപ്പാലം സ്വദേശി പ്രജിത്ത് എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.