
പട്ടിക്കാട്. ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം കാർ അപകടത്തിൽപ്പെട്ട് യുവാവിന് പരിക്കേറ്റു. ഇരിങ്ങാലക്കുട സ്വദേശി കിരൺ (24) ആണ് പരി ക്കേറ്റത്. ഇയാളെ 108 ആംബുലൻസിൽ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് ആറേകാലിന് ആണ് അപകടമുണ്ടായത്. തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു പാലക്കാട് ഭാഗത്തേക്കുള്ള പാതയിലേക്ക് മറിയുകയായിരുന്നു. മറ്റൊരാൾ കൂടി കാറിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.