ചേറ്റുവ ദേശീയപാതയിൽ ഡിവൈഡറിൽ ഇടിച്ച് വാഹനം അപകടത്തിൽപ്പെട്ടു..

ദേശീയപാത 66 നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ചേറ്റുവയിൽ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു എയർബാഗുകൾ പുറത്തുചാടിയ നിലയിലാണ്, ഗുരുവായൂരിൽ നിന്ന് തൃത്തല്ലൂർ ഭാഗത്തേക്ക് പോകുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത് ആർക്കും പരിക്കില്ല. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. ദേശീയപാത നിർമ്മാണ കമ്പനി വാഹനങ്ങൾക്ക് വേണ്ടതായ സുരക്ഷാ മുൻകരുതലുകൾ ഒരുക്കാത്തതാണ് അപകടത്തിന് പ്രധാന കാരണം.