കനത്ത മഴയിൽ കുന്നംകുളത്ത് വീട് തകർന്നു വീണു; ഒഴിവായത് ദുരന്തം..

കുന്നംകുളം കോലാടി പറമ്പിൽ വിജേഷിൻ്റെ വീട് ആണ് കനത്തമഴയിൽ തകർന്നു വീണത്. ചുവരുകൾ തകരുന്ന ശബ്ദം കേട്ട് വിജേഷും ഭാര്യയും രണ്ട് കുട്ടികളും ഉടൻ തന്നെ വീട്ടിൽ നിന്ന് പുറത്തേക്കോടിയതിനാൽ വലിയ അപകടം ഒഴിവായി. നിമിഷങ്ങൾക്കകം വീട് പൂർണമായും തകരുകയായിരുന്നു. നാലുപേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.