മംഗലം അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറക്കും..

announcement-vehcle-mic-road

മംഗലം അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് (8.00AM) ന് 76.82 മീറ്റർ ആണ്. ആയത് റിസർവോയറിൽ ഓറഞ്ച് അലെർട് ഉള്ള ജലനിരപ്പാണ്. കഴിഞ്ഞ 12 മണിക്കൂറിൽ അണകെട്ടിലേക്കുള്ള ശരാശരി നീരോഴുക്ക് 30.61m3/sec ആണ്. ഇന്ന് രാവിലെ 11.00 മണിക്ക് അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ നിയന്ത്രിത അളവിൽ ഓരോന്നും 5 സെന്റി മീറ്റർ വീതം തുറക്കും. അണക്കെട്ടിൽ നിന്നും പുറത്തേക്ക് ഒഴിക്കുന്ന വെള്ളത്തിന്റെ അളവ് 6.135 m3/sec ആണ്. അണക്കെട്ടിന്റെ താഴ് ഭാഗങ്ങളിൽ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ് എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.