മഞ്ഞക്കുന്നിൽ കിണർ ഇടിഞ്ഞു താഴ്ന്നു..

പട്ടിക്കാട്. ഇന്നലെ രാത്രിയിൽ പെയ്ത കനത്ത മഴയിൽ മഞ്ഞക്കുന്നിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. മഞ്ഞകുന്ന് തലചേൽ ജോർജിൻ്റെ വീട്ടിലെ കിണറാണ് താഴ്ന്നത്. കിണറിന് 35 അടിയോളം താഴ്ച ഉണ്ടായിരുന്നതായി പറയുന്നു. കിണറിനുള്ളിൽ ഉണ്ടായിരുന്ന റിങ്ങുകളും, മുകൾ ഭാഗത്തെ കെട്ടും പൂർണ്ണമായും മണ്ണിനടിയിലാണ്.